Wednesday, December 3, 2014

ഈ സന്നേശം ലോകംമുഴുവന്‍ പരക്കട്ടെ...


ഈ സന്നേശം ലോകംമുഴുവന്‍ പരക്കട്ടെ...

ക്യാന്‍സര്‍ ചികിത്സ എന്നപേരില്‍ കീമോയും
വില കൂടിയ മരുന്നുകളും നല്‍കി
കഷ്ടത അനുഭവിക്കുന്ന പാവം രോഗികള്‍ക്ക്
നിങ്ങളുടെ ഒരു ഷെയര്‍ കൊണ്ട് ജീവന്‍ തിരിച്ചു കിട്ടുമെങ്കില്‍
അവരുടെ പ്രാര്‍തന നിങ്ങള്‍ക്കും ശാന്തി നല്‍കിയേക്കും
പരമാവതി ഷെയര്‍ ചെയ്യുക
തൃശൂർ: അഞ്ചേരി ഗ്രാമത്തിലെ വീട്ടുമുറ്റങ്ങളിൽ ലക്ഷ്മി തരുവും മുള്ളാത്തയും തളിരിടുകയാണ്. നാടിന്റെ ജീവൗഷധത്തെ ഓമനിച്ച് വളർത്തുകയാണിവിടെ. അർബുദം കാർന്നു തുടങ്ങിയ കൂടപ്പിറപ്പുകളുടെയും മക്കളുടെയും രക്ഷിതാക്കളുടെയുമൊക്കെ ജീവിതം തിരിച്ചു പിടിക്കാനുതകിയ ഈ ചെടികളെ എങ്ങനെ അവർ സ്നേഹിക്കാതിരിക്കും, ലാളിക്കാതിരിക്കും.
ഇനി തൃശൂർ ജില്ലയിലെ അഞ്ചേരിയിലേക്ക്. ഒന്നര കിലോമീറ്ററിനുള്ളിൽ 75ലധികം കാൻസർ രോഗികളുണ്ടായിരുന്ന സംസ്ഥാനത്തെ ഏക സ്ഥലം. ഇതിൽ 40 പേർ അകാലത്തിൽ വിടപറഞ്ഞു. ശേഷിച്ചവരിൽ ഒരാളെ പരിചയപ്പെടാം. വല്ലച്ചിറ വീട്ടിൽ സെബി എന്ന യുവാവ്. കഴിഞ്ഞ ജനുവരിയിലാണ് സെബിക്ക് ഉമിനീർ ഗ്രന്ഥിയിൽ കാൻസർ ബാധ സ്ഥിരീകരിച്ചത്. 30 റേഡിയേഷൻ നടത്തി. ശരീരം ശോഷിച്ച് എല്ലും തോലുമായി. ഈ അവസ്ഥയിലാണ് കാർഷിക സർവകലാശാലയിലെ പ്രൊഫസർ ഡോ. അഗസ്റ്റിൻ ആന്റണിയെ അവിചാരിതമായി കണ്ടുമുട്ടുന്നത്. ലക്ഷ്മി തരു എന്ന ഔഷധച്ചെടിയുടെയും മുള്ളാത്തയുടെയും (ആത്തി) ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചു നോക്കാൻ അദ്ദേഹം പറഞ്ഞു.
വീട്ടുകാർക്ക് വിശ്വാസം പോരാ. പക്ഷേ, സെബി പിന്മാറിയില്ല. പതിവായി ഉപയോഗിച്ചപ്പോൾ നല്ല ആശ്വാസം. അടുത്ത ചെക്കപ്പിന് ഡോക്ടറുടെ അടുത്തെത്തി. റിസൾട്ട് നോക്കിയ ഡോക്ടർ അദ്ഭുതപ്പെട്ടു. സെബിയുടെ രോഗം മാറിത്തുടങ്ങുന്നു. സെബിക്ക് സംശയം മാറിയില്ല. പ്രശസ്ത കാൻസർ രോഗ വിദഗ്ദ്ധൻ ഡോ. ഗംഗാധരനെ കാണിച്ചു. അവിടെയും ഫലം പോസിറ്റീവ്. മരുന്നിനൊപ്പം ഈ ചെടികളുടെ കഷായവും തുടരാൻ അദ്ദേഹം നിർദ്ദേശിച്ചു. ഇപ്പോൾ പൂർണ ആരോഗ്യവാനാണ് സെബി.
തന്റെ നേരനുഭവം മറ്റുള്ളവരിലും എത്തിക്കാനായി പിന്നെ സെബിയുടെ ശ്രമം. 35 പേരുമായി അഞ്ചേരിയിലെ കാൻസ‌ർ രോഗികളുടെ കൂട്ടായ്മയായ സൗഹൃദവേദി അങ്ങനെ പിറന്നു. ലക്ഷ്മി തരുവും ആത്തിയും ഇവരെയെല്ലാം ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ്. അഞ്ചേരിയിലെ ഡോ. ഗീതയുടെ വീട്ടിൽ 20 ലക്ഷ്മി തരു വൃക്ഷങ്ങളുണ്ട്. ഇവിടെ നിന്ന് ഇല ശേഖരിച്ചു. മുള്ളാത്തയുടെ ഇല കിട്ടാൻ കുറച്ച് പ്രയാസപ്പെട്ടു. തുടർന്നാണ് ഇവ രണ്ടും വീട്ടുവളപ്പിൽ വച്ചുപിടിപ്പിക്കാൻ തീരുമാനിച്ചത്.
ബാംഗ്ളൂരിൽ നിന്ന് കൊണ്ടുവന്ന ലക്ഷ്മി തരുവിന്റെ വിത്തുകൾ സൗഹൃദ വേദി അയ്യായിരം വീടുകളിൽ സൗജന്യമായി എത്തിച്ചു. മുള്ളാത്തയുടെ വിത്തുകൾ നൂറു വീടുകളിൽ നട്ടു. ഔഷധ ഇലകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലഘുലേഖയും വിതരണം ചെയ്തു. ത്വഗ്രോഗത്തിനും ഫലപ്രദമാണ് ഇലചികിത്സ. സംസ്ഥാനത്തെ പല ആശുപത്രികളിലും ചികിത്സയിലുള്ളവരുടെ ബന്ധുക്കൾ തങ്ങളെ സമീപിക്കുന്നതായി അഞ്ചേരിക്കാർ പറയുന്നു. കാന‌ഡയിൽ നിന്ന് അടുത്തിടെയെത്തിയ ഒരു കുടുംബം ഒരാഴ്ച അഞ്ചേരിയിൽ താമസിച്ച് ഇലക്കഷായം കഴിച്ചു.
കാൻസർ രോഗികളോട് സൗഹൃദവേദിയുടെ ഉപദേശം ഇതാണ്. രോഗത്തെ ഭയക്കരുത്. നിങ്ങൾ എങ്ങനെ ആയിരുന്നുവോ അതുപോലെയാണെന്ന് ഇപ്പോഴും കരുതുക. അഞ്ചേരിയിലേക്ക് സ്വാഗതം. വണ്ടി കയറും മുമ്പ് സെബിയെ വിളിക്കാൻ മറക്കേണ്ട. ഫോൺ: 9847409717.
ആരോഗ്യവാനായി ചാക്കോ
'രക്താർബുദമായിരുന്നു. പത്തു കീമോ തെറാപ്പി കഴിഞ്ഞതാണ്. കാനഡയിൽ നിന്ന് ഇന്റർനെറ്റ് വഴിയാണ് അഞ്ചേരിയിലെ സെബിയെക്കുറിച്ചറിഞ്ഞത്. കഴിഞ്ഞ ജൂൺ മുതൽ ഇല ചികിത്സ ആരംഭിച്ചു. സെപ്തംബറിൽ അമൃത ആശുപത്രിയിലെ ഡോ. നീരജിനെ കണ്ട് പരിശോധിച്ചപ്പോൾ ഫലം പോസിറ്റീവായിരുന്നു. രക്തത്തിന്റെ കൗണ്ടിംഗ് നോർമലാണെന്നാണ് ഡോക്ടർ പറഞ്ഞത്.
തിരുവല്ല സ്വദേശി ചാക്കോ,
ഫോൺ നമ്പർ: 9447000067.
വളരെ ഫലപ്രദം
കാൻസർ വൈറസുകളെ ചെറുക്കുന്ന ആന്റി ഓക്‌സൈഡുകളെ ഉൽപ്പാദിപ്പിക്കുന്ന ഔഷധസസ്യമാണ് മുള്ളാത്തയും ലക്ഷ്മിതരുവും. ഇത് ശാസ്ത്രീയമായി കണ്ടെത്തിയതാണ്. പല പഠനങ്ങളും നടന്നു. ഈ ഇലകളിലൂടെ ശാന്തി നേടിയ നിരവധി പേരെ അറിയാം.
ഡോ.ഗീത, കായംകുളം എസ്.എൻ. ആശുപത്രി
നമ്പർ: 9349542353
http://GreatMondays.co.in
http://Quotes.GreatMondays.co.in
http://Jokes.GreatMondays.co.in
 

No comments:

Post a Comment